കത്തിയ ട്രാക്ടർ തടാകത്തിലിറക്കി; നൂറിലേറെ വീടുകൾക്കു രക്ഷകനായി കർഷകൻ

കർണാടകയിലെ ബാഗൽകോട്ടിൽ തീപിടിച്ച ട്രാക്ടർ തടാകത്തിലേക്ക് ഓടിച്ചിറക്കുന്നു. (വിഡിയോ ദൃശ്യത്തിൽ നിന്ന്).

ബെംഗളൂരു∙ ആളിക്കത്തിയ ട്രാക്ടർ തടാകത്തിലേക്ക് ഓടിച്ചിറക്കി നൂറിലേറെ വീടുകളിലേക്കു തീ പടരാതെ രക്ഷിച്ച കർഷകനു കയ്യടി. ബാഗൽകോട്ട് ജമനക്കട്ടിയിലെ നിലക്കടല കർഷകൻ യെങ്കപ്പ(28) ആണു ജീവൻ പണയം വച്ചു ദുരന്തം ഒഴിവാക്കിയത്. 

ജനനിബിഡ ഗ്രാമത്തിലൂടെ വൈക്കോലുമായി പോയ ട്രാക്ടറിനു വൈദ്യുതി കമ്പിയിൽ നിന്നു തീപിടിക്കുകയായിരുന്നു. ട്രാക്ടർ  ഉപേക്ഷിച്ചു രക്ഷപ്പെടാമായിരുന്നിട്ടും വൻ ദുരന്തമൊഴിവാക്കാനാണു യെങ്കപ്പ ശ്രമിച്ചത്. രക്ഷാദൗത്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി.