വ്യാജ ഏറ്റുമുട്ടൽ: സർക്കാരിന്റെ പ്രതികരണം തേടി

ന്യൂഡൽഹി ∙ ഉത്തർ പ്രദേശിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കോടതി നിരീക്ഷണത്തിൽ സിബിഐയോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജിയുമായി എത്തിയ സന്നദ്ധ സംഘടനയോട് എന്തുകൊണ്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യവുമായി സുപ്രീം കോടതി. 

പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലീബർട്ടിയാണ് ഹർജി നൽകിയത്. സംസ്ഥാന സർക്കാരിന്റെ പ്രതികരണമാരാഞ്ഞ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജി മാറ്റിവച്ചു.  വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായക്കാരാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ സർക്കാർ ഇതു നിഷേധിച്ചു.