തമിഴ്നാട്ടിൽ ദുരിതാശ്വാസ ക്യാംപിൽനിന്നു മടങ്ങിയ നാല് സ്ത്രീകൾ മലയാളിയുടെ കാറിടിച്ച് മരിച്ചു

ചെന്നൈ∙ ഗജ ദുരിതാശ്വാസ ക്യാംപിൽ നിന്നു വീട്ടിലേക്കു മടങ്ങിയ നാലു സ്ത്രീകൾ മലയാളി ഓടിച്ച കാറിടിച്ചു മരിച്ചു. 

പതിനഞ്ചുകാരനു ഗുരുതര പരുക്കേറ്റു. കാറോടിച്ച വിഴിഞ്ഞം സ്വദേശി നോബൽ നജീബി(29) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 നാഗപട്ടണം സ്വദേശിനികളായ എൻ.അമുദ, എസ്.സുമതി, എസ്.രാജകുമാരി, ആർ.സരോജ എന്നിവർ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

സരോജയുടെ മകൻ മണികണ്ഠൻ(15) ആണു പരുക്കേറ്റു ചികിൽസയിലുള്ളത്.