ഡൽഹിയിൽ ആക്രമണപദ്ധതി: 3 ഐഎസുകാർ പിടിയിൽ

ന്യൂഡൽഹി∙ ഡൽഹിയിൽ വൻ ഭീകരാക്രമണത്തിനു പദ്ധതിയിട്ട 3 ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ കശ്മീരിൽ പിടിയിൽ. ഡൽഹി പൊലീസ് സ്പെഷൽ സെല്ലും ജമ്മു കശ്മീർ പൊലീസും ചേർന്നു നടത്തിയ നീക്കത്തിൽ താഹിർ അലി ഖാൻ, ഹാരിസ് മുഷ്താഖ് ഖാൻ, അസിഫ് സുഹൈൽ നതാഫ് എന്നിവരാണു പിടിയിലായത്.

മൂവരും ഇസ്‌ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കശ്മീർ (ഐഎസ്ജെകെ) എന്ന സംഘടനയിലെ അംഗങ്ങളാണ്. ശ്രീനഗറിലെ കോത്തിബാഗിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണു ഭീകരർ പിടിയിലായത്. 

ഇവരിൽ നിന്നു 3 ഗ്രനേഡുകൾ, 2 തോക്കുകൾ എന്നിവ കണ്ടെടുത്തു.