വെടിയുണ്ടയുമായി കേജ്‌രിവാളിന് അടുത്ത്; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായി ചർച്ചയ്ക്കെത്തിയ സംഘത്തിലെ ഒരാൾ വെടിയുണ്ടയുമായി പിടിയിൽ.

ഔദ്യോഗിക വസതിയിലേക്ക് സംഘത്തെ കടത്തിവിടുന്നതിനു മുൻപു നടത്തിയ പരിശോധനയിലാണു പഴ്സിൽ സൂക്ഷിച്ച വെടിയുണ്ടയുമായി മുഹമ്മദ് ഇമ്രാൻ (39) എന്നയാളെ അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസം മുൻപ് സെക്രട്ടേറിയറ്റിൽ കേജ്‌രിവാളിനു നേരെ സന്ദർശകൻ മുളുകുപൊടിയെറിഞ്ഞിരുന്നു.