നടി പ്രിയങ്ക ചോപ്ര വിവാഹിതയായി

ജോധ്പുർ∙ പ്രശസ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്ര(36)യും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും(26) വിവാഹിതരായി. ആഡംബര ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കു ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. പ്രിയങ്കയുടെ അമ്മ മധുചോപ്ര, സഹോദരൻ സിദ്ധാർഥ്, അടുത്ത ബന്ധുവായ നടി പരിനീതി ചോപ്ര, നടൻ സൽമാൻ ഖാന്റ സഹോദരി അർപ്പിത, വരൻ നിക്കിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ വരെ ഒഴിവാക്കിയുള്ള തികച്ചും സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. കൂറ്റൻ ഹോട്ടൽ മുഴുവൻ അതിഥികൾക്കായി ബുക് ചെയ്തിരുന്നു.

ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് ഇതേ ഹോട്ടലിൽ നടക്കും.