മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം

Representational image

മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഡഹാണു മേഖലയിൽ നേരിയ ഭൂചലനം. ഇന്നലെ പുലർച്ചെ 1.38 ന് റിക്ടർ സ്കെയിലിൽ 3.1 രേഖപ്പെടുത്തി. പ്രഭവ കേന്ദ്രം ഡഹാണുവിലെ ദുൻഡാൽവാഡി ഗ്രാമത്തിലാണ്. ആർക്കും പരുക്കോ, നാശനഷ്ടങ്ങളോ ഇല്ല.