ബിജെപിയുടെ ലക്ഷ്യം ഞങ്ങളുടെ നേതാക്കൾ: കോൺഗ്രസ്

ന്യൂഡൽഹി∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ തെളിവുകൾ വ്യാജമായി കെട്ടിച്ചമച്ച് തങ്ങളുടെ നേതാക്കളെ കുടുക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു കോൺഗ്രസ്. അഴിമതിക്കാരെ സംരക്ഷിച്ച ചരിത്രമാണു ബിജെപിയുടേതെന്നും ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഉപയോഗിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കേസ് വളച്ചൊടിക്കുകയാണെന്നും പാർട്ടി വക്താവ് ജയ്‌വീർ ഷേർഗിൽ ആരോപിച്ചു. 

വായ്പത്തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിക്കും മെഹുൽ ചോക്സിക്കും ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ മകൾ നിയമസഹായം നൽകിയിട്ടുണ്ട്. മിഷേലുമായി കോൺഗ്രസിനു ബന്ധമില്ല. പാർട്ടി പുറത്താക്കിയ വ്യ‌ക്തിയുടെ പേരുപറഞ്ഞ് കേസുമായി കോൺഗ്രസിനെ ബന്ധിപ്പിക്കേണ്ടെന്നും ജയ്‌വീർ പറഞ്ഞു.