യോഗിയോട് അഖിലേഷ്: ദൈവങ്ങളുടെയെല്ലാം ജാതി പറയു

അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്

ലക്നൗ∙ ഹനുമാൻ ദലിതാണെന്നു പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറ്റു ദേവീദേവന്മാരുടെ കൂടി ജാതി വെളിപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. അങ്ങനെയായാൽ സ്വന്തം ജാതിയിൽ പെട്ട ദൈവത്തെ എനിക്കു പ്രാർഥിക്കാമല്ലോ– അഖിലേഷിന്റെ പരിഹാസം. യോഗിയുടെ വിവാദ പ്രസംഗത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ ബെയ്റിച്ചിൽനിന്നുള്ള ബിജെപി എംപിയും പ്രമുഖ ദലിത് നേതാവുമായ സാവിത്രിബായ് ഫുലേ പാർട്ടിയിൽ നിന്നു രാജിവച്ചിരുന്നു.