തമിഴ്നാട്, ആന്ധ്ര തീരങ്ങളിൽ ചുഴലിക്കാറ്റിന് സാധ്യത

ചെന്നൈ ∙ രണ്ടു ദിവസത്തിനകം ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ന്യൂനമർദം ശക്തി പ്രാപിക്കുന്നതാണു കാരണം. അടുത്ത 48 മണിക്കൂറിൽ തമിഴ്നാടിന്റെ വടക്കൻ തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും ശക്തിയേറിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

12 മണിക്കൂറിനുള്ളിൽ ന്യൂനമർദത്തിനു ശക്തി കൂടി കര തൊടുന്നതോടെ ചുഴലിക്കാറ്റായി മാറിയേക്കും.