പെതായി ഭീതിയിൽ ആന്ധ്ര തീരം

പ്രതീകാത്മക ചിത്രം.

ചെന്നൈ ∙ പെതായി ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കു ശേഷം ആന്ധ്രയിലെ ഓങ്കോളിനും, കക്കിനാഡയ്ക്കും ഇടയിൽ കരതൊടും. കാറ്റ് 110 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റു കടന്നുപോകുന്ന സ്ഥലങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. നിലവിൽ 17 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന കാറ്റ് തീരത്തോട് അടുക്കുന്നതോടെ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ.

ആന്ധ്രയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള എട്ട് തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകി. ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ വേഗത്തിലാക്കി. 60 പേരുടെ ദേശീയ ദുരന്ത നിവാരണ സംഘം സംസ്ഥാനത്തുണ്ട്.