ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ – റോഡ് പാലം ‘ബോഗിബീൽ’ ഇന്നു തുറക്കും

ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ – റോഡ് പാലം ‘ബോഗിബീൽ’ അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുകളിൽ 3 വരി റോഡും താഴെ ഇരട്ട റെയിൽപാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകൾ നീളം –4.94 കിലോമീറ്റർ. ഉയരം–ബ്രഹ്മപുത്ര നദീനിരപ്പിൽ നിന്ന് 32 മീറ്റർ ഉയരം. ചെലവ്– 5900 കോടി പ്രാധാന്യം– അസം– അരുണാചൽ ദൂരം 170 കിലോമീറ്റർ കുറയ്ക്കും. വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകം. അരുണാചലിലേക്ക് വേഗത്തിൽ സൈന്യത്തെ എത്തിക്കാനാവും.

സവിശേഷതകൾ

നീളം      4.94 കിലോമീറ്റർ.

ഉയരം     ബ്രഹ്മപുത്ര നദീനിരപ്പിൽ നിന്ന് 32 മീറ്റർ ഉയരം.

ചെലവ്   5900 കോടി

പ്രാധാന്യം

അസം– അരുണാചൽ  ദൂരം 170 കിലോമീറ്റർ കുറയ്ക്കും. വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകം. അരുണാചലിലേക്ക് വേഗത്തിൽ സൈന്യത്തെ എത്തിക്കാനാവും.