മഞ്ഞുവീഴ്ച: 2500 സഞ്ചാരികളെ സൈന്യം രക്ഷിച്ചു

പ്രതീകാത്മക ചിത്രം.

ഗാങ്ടോക്ക്∙ കനത്ത മഞ്ഞുവീഴ്ചയെതുടർന്ന് ഇന്ത്യ–ചൈന അതിർത്തിക്കു സമീപം സിക്കിമിലെ നാഥുലാ പാസിൽ കുടുങ്ങിയ 2500 വിനോദസഞ്ചാരികളെ സൈനികർ രക്ഷപ്പെടുത്തി. 

മഞ്ഞുവീഴ്ച മൂലം ജവാഹർലാൽ നെഹ്റു റോഡിൽ വിവിധ സ്ഥലങ്ങളിൽ വിനോദസഞ്ചാരികളുടെ നാനൂറോളം വാഹനങ്ങൾ കുടുങ്ങിയതറിഞ്ഞു സൈന്യം രംഗത്തിറങ്ങുകയായിരുന്നു.  രക്ഷപ്പെടുത്തിയ സഞ്ചാരികളെ സൈനിക ക്യാംപിൽ എത്തിച്ചു ഭക്ഷണവും മരുന്നും നൽകിയശേഷം ദിസ്പുരിലേക്ക് അയച്ചു.