സൃഷ്ടിപരമായ കാര്യങ്ങൾ പ്രചരിപ്പിക്കൂ: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി∙ നിഷേധാത്മകത പ്രചരിപ്പിക്കാൻ എളുപ്പമാണെന്നും സൃഷ്ടിപരമായ കാര്യങ്ങൾക്ക് പ്രചാരം നൽകാൻ ജനം ഒന്നിച്ചു നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ അവസാന ‘മൻ കി ബാത്’ പ്രതിവാര റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ഐക്യത്തിലൂടെ 2018ൽ ഇന്ത്യയ്ക്ക് പല കാര്യങ്ങളും നേടാനായി. പുതുവർഷത്തിലും പുരോഗതിയുടെ വഴിയിലൂടെ ഇന്ത്യ മുന്നേറും. ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് തുടക്കമിട്ടു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. ദാരിദ്ര്യ നിർമാർജന പരിപാടികൾ റെക്കോർഡ് വേഗത്തിൽ മുന്നേറിയതായി ലോക സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

ശുചിത്വ പരിപാടിയുടെ വിജയം 95 ശതമാനം ആവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.