Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലീം പി.ചാക്കോ ആർഎസ്പി വിട്ടു

പത്തനംതിട്ട ∙ ആർവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗവുമായ സലീം പി.ചാക്കോ പാർട്ടിയിൽ നിന്നു രാജിവച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ (യുടിയുസി) സംസ്ഥാന പ്രസിഡന്റ്, യുടിയുസി ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും രാജിവച്ചിട്ടുണ്ട്.

എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ഏകാധിപത്യ പ്രവണതയും മാനസിക പീഡനവുമാണ് രാജിക്കു കാരണമെന്ന് സലീം പി.ചാക്കോ പറഞ്ഞു. ആർവൈഎഫ് സംസ്ഥാനതല പ്രവർത്തനങ്ങളിൽ നിന്നു തന്നെ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ആർവൈഎഫ് സംസ്ഥാന സമ്മേളനം നടന്നപ്പോൾ ദേശീയ ജനറൽ സെക്രട്ടറിയായ തനിക്ക് സംഘടനാപരമായ പരിഗണന നൽകിയില്ലെന്നും സലീം കുറ്റപ്പെടുത്തി.

Your Rating: