Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന ഹർജി വിധി പറയാൻ മാറ്റി

തിരുവനന്തപുരം∙ ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ ആരോപണവിധേയരെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന ഹർജി വിധി പറയാനായി എട്ടിലേക്കു മാറ്റി. വിജിലൻസ് ഡയറക്ടറായിരുന്ന എൻ.ശങ്കർ റെഡ്ഡിയും എസ്പി: ആർ.സുകേശനും ചേർന്നു കേസ് അട്ടിമറിച്ചെന്നായിരുന്നു ഹർജി.

എന്നാൽ, കോടതിനിർദേശപ്രകാരം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ശങ്കർ റെഡ്ഡി കേസ് അട്ടിമറിച്ചിട്ടില്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും കണ്ടെത്തി. ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതു തള്ളണമെന്നാവശ്യപ്പെട്ടാണ് ഇപ്പോഴത്തെ ഹർജി.