Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെമ്പിളൈ ഒരുമൈ റിലേ സത്യഗ്രഹം തുടരുന്നു

മൂന്നാർ∙ മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു പെമ്പിളൈ ഒരുമൈ നേതാക്കൾ നടത്തുന്ന റിലേ സത്യഗ്രഹം തുടരുന്നു. പെമ്പിളൈ ഒരുമൈ ട്രഷറർ ശ്രീലതാ ചന്ദ്രനാണ് ഇന്നലെ സത്യഗ്രഹം നടത്തിയത്. ഇന്നു ഗോമതി സത്യഗ്രഹമിരിക്കും. പെമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ, രാജേശ്വരി എന്നിവരും സമരപ്പന്തലിലുണ്ട്. 

മന്ത്രി മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി മൂന്നാറിൽ ധർണ നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കോൺഗ്രസ് നേതാക്കളായ ജി. മുനിയാണ്ടി, ഡി.കുമാർ, എസ്.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

ഇന്ത്യൻ നാഷനൽ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ദേശീയ പ്രസിഡന്റ് പി.എ.ജോസഫ് പെമ്പിളൈ ഒരുമൈ നേതാക്കളെ സന്ദർശിച്ചു. എഐവൈഎഫ് നടത്തിയ പൊതുയോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.

എഐവൈെഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജയിംസ് മാത്യു, പി.മുത്തുപ്പാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്ന ആവശ്യവുമായി കേരള കോൺഗ്രസും (എം) മൂന്നാറിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.

സാബു പരവരാകത്ത്, എം.എം.മാത്യു, ഭാഗ്യരാജ്, എ.ആർ.ബേബി തുടങ്ങിയവർ പ്രസംഗിച്ചു. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി തുടർന്ന നിരാഹാരം ശനിയാഴ്ച രാത്രിയാണു പെമ്പിളൈ ഒരുമൈ പ്രവർത്തകർ അവസാനിപ്പിച്ചത്.