Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീൻ പോൾ ലാലിന് മുൻകൂർ ജാമ്യം

Jean Paul Lal

കൊച്ചി ∙ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ്​ ഭാസി, അസി.ഡയറക്​ടർ അനിരുദ്ധൻ, അനൂപ്​ വേണുഗോപാൽ എന്നിവർക്കു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി.

ജീൻപോൾ സംവിധാനം ചെയ്​ത സിനിമയിൽ അഭിനയിച്ച യുവതി വിസമ്മതം അറിയിച്ച ഭാഗം ഡ്യൂപ്പിനെ ഉപയോഗിച്ചു ഷൂട്ട് ചെയ്തു, അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ല, പണം ആവശ്യപ്പെട്ടപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണു നടിയുടെ പരാതിയിലുണ്ടായിരുന്നത്.

കോടതിക്കു പുറത്തു കേസ് ഒത്തുതീർപ്പാക്കി. ഇവർക്കെതിരെ പരാതിയില്ലെന്ന സത്യവാങ്മൂലവുമായി യുവനടി തന്നെ കോടതിയിലെത്തുകയും ചെയ്തു.