Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്ക് എച്ച്ഐവി: വിദഗ്ധസംഘം അന്വേഷിക്കുമെന്ന് മന്ത്രി

KK-Shylaja

തിരുവനന്തപുരം∙ ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന പരാതി വിദഗ്ധസംഘം അന്വേഷിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ചു റിപ്പോർട്ടു നൽകാൻ ആർസിസി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ അന്വേഷണം നടത്താൻ ജോയിന്റ് ഡിഎംഇ: ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘത്തെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളജ്, തിരുവനന്തപുരം മെ‍ഡിക്കൽ കോളജ്, ആർസിസി എന്നീ സ്ഥാപനങ്ങളിൽ നിന്നല്ലാത്ത വിദഗ്ധരെയാണു സംഘത്തിൽ ഉൾപ്പെടുത്തിയത്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടർ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സർക്കാർ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.