Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലുറപ്പിന് ഇനി വാർഡ് മുതൽ സോഷ്യൽ ഓഡിറ്റ്

പാലക്കാട് ∙ തെ‍ാഴിലുറപ്പു ക്രമക്കേടു തടയാനും നടത്തിപ്പു നിരീക്ഷണത്തിനും വാർഡുതലം മുതൽ  സേ‍ാഷ്യൽ ഒ‍ാഡിറ്റു സംഘങ്ങളെ  നിയമിക്കും. ആറു മാസം കൂടുമ്പേ‍ാൾ സ്പെഷൽ ഒ‍ാഡിറ്റും നടത്തും. തെ‍ാഴിലാളികളുടെ മക്കളെ കൂടാതെ, സ്ത്രീകൾ, പട്ടികവിഭാഗങ്ങൾ, ബിപിഎൽ കുടുംബാംഗങ്ങൾ തുടങ്ങിയവരെ ഒ‍ാഡിറ്റ് സംഘങ്ങളിൽ നിയമിക്കാനും ധാരണയായി. പദ്ധതി ആരംഭിച്ചു 

പത്തുവർഷമാകുമ്പേ‍ാഴാണു  സംസ്ഥാനത്തു സേ‍ാഷ്യൽ ഒ‍ാഡിറ്റ് സെ‍ാസൈറ്റി നിലവിൽ വന്നത്. ഫണ്ട് അനുവദിക്കാൻ പ്രധാന തടസമായി കേന്ദ്രസർക്കാർ ആരേ‍ാപിക്കുന്ന ഒ‍ാഡിറ്റ് പ്രശ്നം ഇതേ‍ാടെ പരിഹരിക്കപ്പെടുമെന്നാണു സർക്കാർ പ്രതീക്ഷ.  രാജ്യത്തു സേ‍ാഷ്യൽ ഒ‍ാഡിറ്റ് നടക്കാത്ത ഏക സംസ്ഥാനമെന്ന ചീത്തപേരും നടപടിയേ‍ാടെ മാറിക്കിട്ടി. 

ഒ‍ാഡിറ്റ് നടത്താത്തതിനാൽ തെ‍ാഴിലുറപ്പു ഫണ്ട് തടയുമെന്ന കേന്ദ്രത്തിന്റെ തുടർച്ചയായ മുന്നറിയിപ്പിനെ തുടർന്നാണു അതിവേഗം സംവിധാനം ആരംഭിച്ചത്. ഡേ‍ാ. എബി ജേ‍ാർജാണു സെ‍ാസൈറ്റി ഡയറക്ടർ. മുൻസർക്കാരിന്റെ കാലത്ത് 27 പഞ്ചായത്തുകളിൽ നടത്തിയ മാതൃകാസേ‍ാഷ്യൽ ഒ‍ാഡിറ്റിൽ തെ‍ാഴിലുറപ്പിൽ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ കണ്ടെത്തിയെങ്കിലും പിന്നീട് ഒ‍ാഡിറ്റ് സെൽ പ്രവർത്തനം നിലച്ചു. പദ്ധതിയിൽ കേരളത്തിൽ ആസ്തി വികസനം പേരിനു മാത്രമായതു ഗുരുതര വീഴ്ചയായിട്ടാണ് ഗ്രാമവികസനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. വ്യാപക ക്രമക്കേടു നടക്കുന്നതായും മന്ത്രാലയം വിമർശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി തെ‍ാഴിലുറപ്പുഫണ്ട് ഉപയേ‍ാഗിച്ചു നടത്തുന്നതുൾപ്പെടെയുളള ആരേ‍ാപണവും ഉയർന്നതേ‍ാടെയാണു സേ‍ാഷ്യൽ ഒ‍ാഡിറ്റ് കർക്കശമാക്കാൻ സർക്കാർ തീരുമാനം.