Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐക്കെതിരെ ആഞ്ഞടിച്ച് എം.എം മണി

MM Mani

പൊൻകുന്നം∙ തോളിലിരുന്നു കാതു കടിച്ചു പറിച്ചു തിന്നുന്ന പണി ആരു ചെയ്താലും കൊള്ളുകയില്ലെന്നു മന്ത്രി എംഎം.മണി. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ആളുകൾക്ക് മാണിയാണ് ഏറ്റവും വലിയ ശത്രു. രാജ്യം കൊള്ളയടിച്ച കോൺഗ്രസുമായി കൂട്ടുകൂടുന്നതിന് ഒരു വിഷമവുമില്ലെന്നല്ല യോജിപ്പാണ്. സിപിഎമ്മിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. 

കോൺഗ്രസിനെ വിലയിരുത്തുന്നതിലും തർക്കമുണ്ട്. ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിച്ച് പ്രവർത്തിക്കുകയാണു ചെയ്യേണ്ടത്. അതല്ല ഇതിനിടയിൽ നിന്ന് ഒരു മാതിരി ആളുകളിക്കാനുള്ള പണി ശരിയല്ല. 

നാലു മന്ത്രിമാര്‍ മന്ത്രിസഭയിൽ നിന്ന് വിട്ട് നിന്നിട്ടു ന്യായം പറയുകയും തോമസ് ചാണ്ടിയുടെ പ്രശ്നം വന്നപ്പോൾ മുഖ്യമന്ത്രിയോട് പറയാതെ ഉത്തരവിടുകയും ചെയ്യുന്നതൊക്കെ ശരിയല്ല. കുമ്മനടിക്കാരനാണ് ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ശശികലയും ശോഭയും നാക്കെടുത്താൽ അക്രമമേ പറയൂ.