Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ സിഡി റെയ്ഡ്: 20 പേർ അറസ്റ്റിൽ

തിരുവനന്തപുരം∙ ആന്റി പൈറസി സെൽ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 20 പേർ അറസ്റ്റിൽ. പുതിയ മലയാളം സിനിമകളുടെ സിഡികൾ ഇവരിൽനിന്നായി കണ്ടെടുത്തു. സിനിമകൾ പകർത്താൻ ​ഉപയോഗിച്ച കംപ്യൂട്ടർ, ഹാർഡ് ഡിസ്ക്, ലാപ്ടോപ് തുടങ്ങിയവയും പിടിച്ചെടുത്തു. 

തിരുവനന്തപുരം പാലോട് നന്ദിയോട് ആൽഫാ മൊബൈൽസ് ഉടമ അനീഷ്, കിളിമാനൂർ പഴയകുന്നുമ്മേൽ മൊബൈൽ ഹബ് ഉടമ നിഷാന്ത്, നടപ്പാതയിൽ കച്ചവടം നടത്തിയിരുന്ന മുഹമ്മദ് അൻസാരി, പോത്തൻകോട് ഷാജീസ് ഷോപ്പ് ഉടമ ഷാജി, കൊല്ലം കടയ്ക്കൽ വിദ്യാലക്ഷ്മി ഷോപ്പ് ഉടമ വിനോദ്, കരുനാഗപ്പള്ളി മ്യൂസിക് സിറ്റി ഷോപ്പ് ഉടമ സന്തുരാജ്, തൃശൂർ കുന്നംകുളം ഡ്രീംലാൻഡിൽ നിഷാദ്, പുന്നയൂർകുളം മാവിൻചുവട്ടിൽ മമ്മൂസ് സിഡി വേൾഡിൽ ജംഷീർ, ആലപ്പുഴ ബീച്ച് റോഡിൽ റോയൽ മ്യൂസിക് ഷോപ്പ് ഉടമ നവാസ്, കുത്തിയതോട് മെലഡി മ്യൂസിക് ഷോപ്പ് ഉടമ റഷീദ്, മാന്നാർ വിവോ ഷോപ്പ് ഉടമ അനിൽകുമാർ, മാന്നാർ ബോഷ് അസോഷ്യേറ്റ്സ് ഷോപ്പ് ഉടമ അനീഷ്, പാണ്ടനാട് പറമ്പത്തൂർപടി എസ്കെ മൊബൈൽസ് ഷോപ്പ് ഉടമ ശ്രീകാന്ത്, കോട്ടയം അതിരമ്പുഴ തെള്ളകം കാരിത്താസ് ജംക്‌ഷനിൽ ബ്ലൂഫോൺ ഷോപ്പ് ഉടമ അനു വി.പ്രമോദ്, വെസ്റ്റ് മുനിസിപ്പാലിറ്റി സിഡി ഉടമ അജി, കഞ്ഞിക്കുഴി ഹലോ മൊബൈൽസ് ഷോപ്പ് ഉടമ ഹരികുമാർ, കെകെ റോഡ് സെൻട്രൽ ജംക്‌ഷനിൽ തട്ടി‍ൽ ഷോപ്പുടമ റാസി, നടപ്പാതയിൽ കച്ചവടം നടത്തിയിരുന്ന അജി, ഇടുക്കി മുട്ടം ആര്യൻസ് ഷോപ്പുടമ ചന്ദ്രബോസ്, ചെറുതോണി മാംഗോ മൊബൈൽസ് ഷോപ്പുടമ പ്രിൻസ് മാത്യു എന്നിവരാണ് അറസ്റ്റിലായത്. 

പരിശോധനയ്ക്കും അറസ്റ്റിനും ആന്റിപൈറസി സെൽ ഡിവൈഎസ്പി വി.രാഗേഷ് കുമാർ, ഡിറ്റക്ടീവ് ഇൻസ്പെക്ടർ പി.എസ്.രാകേഷ്, സബ് ഇൻസ്പെക്ടർമാരായ രൂപേഷ് കുമാർ, ജെ.ആർ.സുരേന്ദ്രൻ ആചാരി തുടങ്ങിയവരടങ്ങിയ സംഘം നേതൃത്വം നൽകി.