Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങളിൽ കുപ്രചാരണം: ഡിജിപിക്കു വിഎസിന്റെ പരാതി

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകി. പിണറായി വിജയന്റെ ഭരണം വിലയിരുത്തി ചെങ്ങന്നൂരിലെ ജനങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനു കെട്ടിവച്ച കാശു കിട്ടില്ലെന്നു താൻ പറഞ്ഞതായാണു പ്രചാരണം. ഇതു നിഷേധിച്ചുകൊണ്ടു താൻ പത്രക്കുറിപ്പ് ഇറക്കിയതാണെന്നും വിഎസിന്റെ പരാതിയിൽ പറയുന്നു.

related stories