Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ സുഡാനിൽ 45 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു; 14 പേർക്ക് പരുക്ക്

Passenger jet crashes in South Sudan ദക്ഷിണ സുഡാനിൽ 45 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണപ്പോൾ. ചിത്രം: ട്വിറ്റർ.

ജുബ∙ 45 യാത്രക്കാരുമായി പോയ വിമാനം ദക്ഷിണ സുഡാനിൽ തകർന്നു വീണു. വടക്കു – പടിഞ്ഞാറൻ നഗരമായ വാവുവിലാണ് അപകടം ഉണ്ടായത്. 14 പേർക്കു പരുക്കേറ്റതായാണു റിപ്പോർട്ടുകൾ. മോശം കാലാവസ്ഥയെത്തുടര്‍ന്നു പൈലറ്റിനു റൺവേ കാണാനാകാത്തതാണ് അപകടകാരണമെന്നു വിലയിരുത്തപ്പെടുന്നു. വാൽ ഭാഗമൊഴിച്ചു വിമാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും അഗ്നിക്കിരയായി.

14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മന്ത്രി ബോണ ഗ്വാദെൻസിയോ അറിയിച്ചു. അതേസമയം, മറ്റുള്ള യാത്രക്കാരുടെ അവസ്ഥ എന്താണെന്നു വ്യക്തമായിട്ടില്ല. 40 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. തലസ്ഥാനമായ ജുബയിൽനിന്നാണ് വിമാനം പുറപ്പെട്ടത്.

Your Rating: