കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ന്യൂഡൽഹി∙ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണ് കേസ്. സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ, ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. 

കാര്‍ത്തി ചിദംബംരം, ഐഎന്എക്സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ചിദംബരത്തിന്‍റേയും കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കാര്‍ത്തി ചിദംബരം ലണ്ടനിലേക്ക് പോയി.