ഒസ്ട്രോവ ഗോള്‍ഡന്‍ സ്പൈക്ക് മീറ്റില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം

ഒസ്ട്രോവ (ചെക്ക് റിപ്പബ്ലിക്)‌ ∙ ഒസ്ട്രോവ ഗോള്‍ഡന്‍ സ്പൈക്ക് മീറ്റില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം. 10.6 സെക്കന്‍റിലാണ് ബോള്‍ട്ട് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ജയിച്ചെങ്കിലും പ്രകടനത്തില്‍ നിരാശനാണെന്ന് ബോള്‍ട്ട് പ്രതികരിച്ചു. കരിയറിലെ അവസാന മീറ്റിന് മുന്നോടിയായി ബോള്‍ട്ട് സമയം മെച്ചപ്പെടുത്തുമെന്ന് കരുതിയിരുന്നു. പക്ഷെ തുടര്‍ച്ചായ രണ്ടാം തവണയും 100 മീറ്റര്‍ പൂര്‍ത്തയാക്കാന്‍ ബോള്‍ട്ട് 10 സെക്കന്‍റില്‍ കൂടുതല്‍ സമയമെടുത്തു. ഒാഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് ബോള്‍ട്ടിന്‍റെ അവസാന മല്‍സരം. ജൂലെ 21 ന് മൊണോക്കോയില്‍ നടക്കുന്ന ഡയമണ്ട് മീറ്റിലും ബോള്‍ട്ട് പങ്കെടുക്കും.