Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിൻ ലൂയിസിന് തകർപ്പൻ സെഞ്ചുറി; വെസ്റ്റ് ഇൻഡീസിന് 9 വിക്കറ്റ് ജയം

Evin Lewis West Indies ഇന്ത്യയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ ഇവിൻ ലൂയിസ്. ചിത്രം: എപി

കിങ്സ്റ്റൺ (ജമൈക്ക) ∙ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ഏക ട്വന്റി20യിൽ വെസ്റ്റ് ഇൻഡീസിന് ഒൻപതു വിക്കറ്റ് വിജയം. സ്വന്തം നാട്ടിൽ   രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറി നേടുന്ന ആദ്യ വിൻഡീസ് താരം എന്ന റെക്കോർഡോടെ ഇവിൻ ലൂയിസ് നടത്തിയ വെടിക്കെട്ടാണ് (62 പന്തിൽ 125) ആതിഥേയർക്ക് ഉജ്വല വിജയം സമ്മാനിച്ചത്. 

ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിട്ടു. 20 ഓവറിൽ ആറിനു 190 എന്ന ഇന്ത്യ സ്കോറിനു മറുപടിയായി തുടക്കം മുതൽ ഇവിൻ ലൂയിസ് ആഞ്ഞടിച്ചു. 12 സിക്സറും ആറു ബൗണ്ടറിയും ഉൾപ്പെട്ട ഇന്നിങ്സ്.  

ഏറെക്കാലത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്‌ൽ (18)പെട്ടെന്നു മടങ്ങിയെങ്കിലും  പിന്നാലെയെത്തിയ മർലോൺ സാമുവൽസ് (36) ലൂയിസിനൊപ്പം ചേർന്നു വിൻഡീസിനെ വിജയത്തിലെത്തിച്ചു.

നേരത്തെ,  ക്യാപ്റ്റൻ കോഹ്‌ലിയും(39) ധവാനും(23) ചേർന്നു നൽകിയത് ഇന്ത്യയ്ക്കു മികച്ച തുടക്കമായിരുന്നു. പക്ഷേ, വെടിമരുന്നിനു തിരികൊളുത്തിയതിനു പിന്നാലെ ഇരുവരെയും പുറത്താക്കി വിൻഡീസ് ഞെട്ടിച്ചു. . 

സ്കോർബോർഡ് 

ഇന്ത്യ: കോഹ്‌ലി സി നാരായൺ ബി വില്യംസ് – 39, ധവാൻ റൺഔട്ട് (വില്യംസ്) –23, പന്ത് സി വാൾട്ടൺ ബി ടെയ്‌ലർ – 38, കാർത്തിക് ബി സാമുവൽസ്–48, ധോണി സി സാമുവൽസ് ബി ടെയ്‌ലർ–രണ്ട്, ജാദവ് സി നാരായൺ ബി വില്യംസ് – നാല്, ജഡേജ നോട്ടൗട്ട്–13, അശ്വിൻ നോട്ടൗട്ട്–11. എക്സ്ട്രാസ്–12, ആകെ – 20 ഓവറിൽ ആറിന് 190. ‌

വിക്കറ്റ് വീഴ്ച: 1–64, 2–65, 3–151, 4–156, 5–156, 6–164. 

ബോളിങ്: ബദ്രി: 4–0–31–0, ടെയ്‌ലർ: 4–0–31–2, വില്യംസ്: 4–0–42–2, ബ്രാത്‌വെയ്റ്റ്: 2–0–26–0, നാരായൺ: 3–0–22–0, സാമുവൽസ്: 3–0–32–1. 

വെസ്റ്റ് ഇൻഡീസ് : 

ഗെയ്‌ൽ സി ധോണി ബി കുൽദീപ്–18, ലൂയിസ് നോട്ടൗട്ട് –125, സാമുവൽസ് നോട്ടൗട്ട്– 36, എക്സ്ട്രാസ്– 15, ആകെ – 18. 3 ഓവറിൽ ഒരുവിക്കറ്റിന് 194. 

വിക്കറ്റു വീഴ്ച: 1–82.

ബോളിങ്: ഭുവനേശ്വർ: 4–0–27–0, അശ്വിൻ: 4–0–39–0, ഷമി: 3–0–46–0, കുൽദീപ്: 4–0–34–1, ജഡേജ: 3.3–0–41–0