Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷാവധക്കേസ്: പൊലീസ് ആദ്യം സംശയിച്ചിരുന്ന സാബു തൂങ്ങിമരിച്ച നിലയിൽ

Sabu

പെരുമ്പാവൂർ ∙ പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ മഹസർ സാക്ഷിയും അയൽവാസിയുമായ സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സംശയത്തിന്റെ നിഴലിലായിരുന്ന സാബുവിനെ പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. തുടർച്ചയായി 15 ദിവസമാണ് കസ്റ്റഡിയിലെടുത്തും അല്ലാതെയും സാബുവിനെ പൊലീസ് ചോദ്യം ചെയ്തത്. 

ജിഷയെ കൊലപ്പെടുത്തിയത് പല്ലിനു വിടവുള്ള ആളാണെന്ന് പൊലീസ് സംശയിച്ചു തുടങ്ങിയതിനെ തുടർന്നാണ് സാബു കസ്റ്റഡിയിലാകുന്നത്. ഇതേത്തുടർന്ന് സാബുവാണ് കൊലയാളിയെന്ന് നാട്ടിൽ വാർത്തകൾ പ്രചരിച്ചു.

ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞശേഷം പൊലീസ് കസ്റ്റഡിയിൽ എടുത്ത് അജ്ഞാത കേന്ദ്രത്തിൽവച്ച് തന്നെ മർദ്ദിച്ചിരുന്നുവെന്ന് സാബു പിന്നീട് വെളിപ്പെടുത്തിയിരുന്നു. വട്ടോളിപ്പടിയിൽ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു സാബു.

ജിഷ വധക്കേസിലെ യഥാർഥ പ്രതി പിടിയിലായതിനുശേഷം സാബു മനോരമ ന്യൂസിനോടു സംസാരിച്ചപ്പോൾ. (ഫയൽ വിഡിയോ)