2020ൽ ഇന്ത്യൻ ടെലികോം വിപണി 6.6 ട്രില്യണ്‍ രൂപ വരുമാനം നേടും: കേന്ദ്രമന്ത്രി

മനോജ് സിന്‍ഹ

ന്യൂഡൽഹി∙ ഇന്ത്യന്‍ ടെലികോം വ്യവസായം വോയിസ് അധിഷ്ഠിത വിപണിയില്‍നിന്നു ഡേറ്റ അധിഷ്ഠിത വിപണിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വാർത്താ വിനിമയമന്ത്രി മനോജ് സിന്‍ഹ. വരുമാനത്തിന്റെ മുഖ്യപങ്ക് ഇപ്പോഴും വോയിസ് കോളുകളിൽനിന്നാണ് ലഭിക്കുന്നതെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡേറ്റാ വരുമാനം കുതിച്ചുയരുകയാണെന്ന് ‌ഡല്‍ഹിയില്‍ നടന്ന ടെലികോം ഇന്ത്യ ശില്‍പശാലയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

2016 അവസാനത്തോടെ 391.50 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമായി ലോകത്തു രണ്ടാം സ്ഥാനത്താണ് ഇന്ത്യ. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനത്തോടെ മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ 76 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2020 ഓടെ ഇന്ത്യന്‍ ടെലികോം വിപണി 6.6 ട്രില്യണ്‍ രൂപ വരുമാനം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.