കാലുതെറ്റി, കണക്കൂകൂട്ടലുകള്‍ തെറ്റിയില്ല; യുഎസിന്റെ തോറി ബോവി വേഗറാണി

തോറി ബോവി

ലണ്ടൻ∙ ലോക അത്‌ലറ്റിക് മീറ്റില്‍ യുഎസിന്റെ തോറി ബോവി, വേഗറാണി. ആവേശകരമായ 100 മീറ്റര്‍ മല്‍സരത്തില്‍, 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി ട്രാക്ക് കീഴടക്കിയത്. ഐവറികോസ്റ്റിന്റെ മാരി ജോസു താലു രണ്ടാമതായി.

ഫിനിഷ് െചയ്തപ്പോള്‍ തോറി ബോവിയുടെ കാലുതെറ്റി. പക്ഷേ കണക്കൂകൂട്ടലുകള്‍ തെറ്റിയിരുന്നില്ല. നുറു മീറ്ററില്‍ ഏങ്ങനെ ഓടണമെന്നു വളരെ കൃത്യമായി കാട്ടിത്തന്നു. സ്റ്റാര്‍ട്ടിങ്ങില്‍ അല്‍പം പിറകിലായിട്ടും പിന്നീടു കുതിച്ചു കയറി ട്രാക്കിന്റെ വേഗറാണിയായി മാറി ഈ അമേരിക്കന്‍ താരം. മുന്നിലായിരുന്ന ഐവറികോസ്റ്റിന്റെ മാരി ജോസു താലുവിനെ അവസാന ചുവടിലാണു തോറി മറികടന്നത്.

10.85 സെക്കന്‍ഡാണു തോറി കുറിച്ച സമയം. മാരിയുടേത് 10.86. നെതര്‍ലന്‍ഡ്സിന്‍റെ ഡഫ്നി ഷിപ്പേഴ്സ് 10.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തി. മെഡല്‍ നേടുമെന്നു കരുതിയ ജമൈക്കയുടെ എലെയിന്‍ തോംസണ്‍ അഞ്ചാമതയാണു ഫിനിഷ് ചെയ്തത്.