പ്രമുഖ നാടക പ്രവർത്തകൻ ഒ.കെ. കുറ്റിക്കോൽ അന്തരിച്ചു

തളിപ്പറമ്പ് ∙ പ്രമുഖ നാടക പ്രവർത്തകനും നാടൻ കലാ അക്കാദമി പ്രവർത്തക സമിതി അംഗവുമായ ഒ. കെ.കുറ്റിക്കോൽ (ഒ. കരുണൻ കുറ്റിക്കോൽ 74 ) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച മൂന്നു മണി വരെ കുറ്റിക്കോൽ പൊതുജന വായനശാലയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പരിയാരം മെഡിക്കൽ കോളജിന് കൈമാറും.

പു.ക.സ സംസ്ഥാന സമിതി അംഗമാണ്. ചെറിയൂർ ഗവ യുപി സ്കൂൾ റിട്ട പ്രധാന അധ്യാപകനായിരുന്നു. ദേശിയ അധ്യാപക അവാർഡ് ജേതാവുമാണ്. സംഗീത നാടക അക്കാദമി അംഗം, കണ്ണൂർ സംഘചേതന സ്ഥാപക ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നാരായണി. മക്കൾ: രഞ്ജിത്ത്, റീഷ, റീത്ത. മരുമക്കൾ: സുരേഷ് ബാബു, പവിത്രൻ, ബേബി ശബ്നം.