കൊല്ലത്ത് വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധു പൊലീസ് പിടിയിൽ

പൊലീസ് പിടിയിലായ രാജേഷ്

കൊല്ലം ∙ കഴിഞ്ഞ ദിവസം കാണാതായ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയിൽ. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി രാജേഷിനെ (27) കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏരൂർ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ബുധനാഴ്ച മുതലാണ് കാണാതായത്. സ്കൂളിലേക്കു പോയ കുട്ടിയെ കാണാതായെന്ന വിവരത്തെതുടർന്നു നടത്തിയ അന്വേഷണത്തിൽ രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. തുടർന്ന് വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴയിലെ റബർ എസ്റ്റേറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നൽകി.