മദ്യനയത്തിൽ ഹിതപരിശോധനയ്ക്ക് എൽഡിഎഫ് സർക്കാർ തയാറുണ്ടോ? സുധീരൻ

കോഴിക്കോട് ∙ മദ്യനയത്തിൽ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് എൽഡിഎഫ് സർക്കാർ തയാറുണ്ടോയെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ചോദിച്ചു. മദ്യവിരുദ്ധ ഐക്യവേദി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.  മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജ റിപ്പോർട്ടുകളുണ്ടാക്കി മന്ത്രിമാർ കള്ളം പ്രചരിപ്പിക്കുകയാണ്. മാലിന്യവും തെരുവുനായ ശല്യവുമാണ് ടൂറിസത്തിന് വെല്ലുവിളിയാകുന്നതെന്നും സുധീരൻ പറഞ്ഞു.