Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാർ ജോലി സമയം വാട്സാപ്പ് ഉപയോഗിക്കരുത്; നിയന്ത്രണവുമായി റെയിൽവേ

whatsapp-logo

ന്യൂഡൽഹി∙ അപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്കു നിയന്ത്രണങ്ങളുമായി റെയിൽവേ. ജോലി സമയത്ത് ഓപറേഷനൽ സ്റ്റാഫ് വാട്സാപ്പ് ഉപയോഗിക്കരുതെന്നു റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. വാട്സാപ്പിന്റെ ഉപയോഗം കാരണം ഓപറേഷനൽ സ്റ്റാഫിനു ജോലിയിൽ ശ്രദ്ധ പതറുന്നതാണ് അപകടങ്ങൾ വരുത്തിവയ്ക്കുന്നതെന്നാണു മന്ത്രാലയത്തിന്റെ നിരീക്ഷണം.

ലോക്കോ പൈലറ്റ്, ഗാർഡ്, ടിടിഇ, സ്റ്റേഷൻ മാനേജർ എന്നിവരുൾപ്പെടെ ആരും തന്നെ ജോലി സമയത്തു വാട്സാപ്പ് ഉപയോഗിക്കരുതെന്ന് ഡൽഹി ഡിവിഷനാണു സർക്കുലർ ഇറക്കിയത്. സമാന ഉത്തരവ് മറ്റ് ഡിവിഷനുകളിലും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനുമാണു നിയന്ത്രണങ്ങളെന്നു ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.