Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സ്കൂൾ കായിക മേള: എറണാകുളത്തിന്റെ കുതിപ്പോടെ ആദ്യദിനം

School-Meet-4 പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

പാലാ ∙ എറണാകുളത്തിന്റെ കുതിപ്പോടെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു തുടക്കം. പാലായിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ ആദ്യദിനം ഏഴു സ്വര്‍ണം നേടിയ എറണാകുളം 50 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ, നാലു സ്വർണമടക്കം 37 പോയിന്റോടെ പാലക്കാടാണ് തൊട്ടുപിന്നിൽ. ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന രണ്ടു പ്രകടനങ്ങള്‍ അടക്കം അഞ്ചു റെക്കോര്‍ഡുകൾക്കും ആദ്യ ദിനം സാക്ഷിയായി.

പാലായിലെ പുതിയ ട്രാക്ക് ഓട്ടക്കാർക്ക് ഊർജ്ജമായപ്പോൾ സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ പറളിയുടെ പി.എൻ അജിത് ദേശീയ റെക്കോഡിനേക്കാൾ മികച്ച സമയം കണ്ടെത്തി. തൊട്ടുപിന്നാലെ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തമ്പി ഒന്നാമതായി.

ജൂനിയർ ആൺകുട്ടികളുടെ ലോംങ് ജംപിൽ എറണാകുളത്തിന്റെ കെ.എം.ശ്രീകാന്ത് മീറ്റ് റെക്കോഡിട്ടു. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ അഭിഷേക് മാത്യു മീറ്റ് റെക്കോഡിട്ടു. ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മാർ ബേസിൽ സ്കൂളിനു വേണ്ടി മത്സരിച്ച ഗുജറാത്തുകാരൻ യാദവ് നരേശ് കൃപാൽ പുതിയ ദൂരം കണ്ടെത്തി. ആദ്യദിനം സമാപിക്കുമ്പോൾ കോതമംഗലം മാർ ബേസിൽ 23 പോയിൻറുമായി ഒന്നാം സ്ഥാനത്തുണ്ട്.17 പോയിന്റുമായി പറളി സ്കൂളാണ് രണ്ടാം സ്ഥാനത്തുള്ളത്.

School-Meet-1 പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽനിന്ന്. ചിത്രം: അരവിന്ദ് ബാല
School-Meet-3 പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
School-Meet-2 പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ