Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയെ കണ്ടു

Bindhu, Nimisha Mother

തിരുവനന്തപുരം∙ ഐഎസില്‍ ചേർന്നെന്നു കരുതുന്ന മലയാളി പെണ്‍കുട്ടി നിമി·ഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയെ കണ്ടു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് രേഖ ശര്‍മ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ മതം മാറ്റപ്പെട്ടവരുടെ വീട്ടുകാരുമായി കാണുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

മകളെ കാണാതായതിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും മകള്‍ക്ക് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തത ഉണ്ടായില്ലെന്നും ബിന്ദു പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകളും അവര്‍ രേഖ ശര്‍മയ്ക്ക് കൈമാറി.