ഗുജറാത്തിൽ പോരു മുറുകുന്നു; ബിജെപി സ്ഥാനാർഥി ചുരുക്കപ്പട്ടിക ഇന്ന് തയാറാകും

ഗാന്ധിനഗർ ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തിൽ ബിജെപിയുടെ സ്ഥാനാർഥി ചുരുക്കപ്പട്ടിക ഇന്നു തയാറാകും. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഗാന്ധിനഗറിൽ തുടരുന്ന യോഗത്തിൽ ഇതുസംബന്ധിച്ചു തീരുമാനമാകും. ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന മൂന്നുപേരുടെ വീതം പേരുകളാണു തിരഞ്ഞെടുക്കുക. 15നു നടക്കുന്ന കേന്ദ്രപാർലമെന്ററി യോഗത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

അതേസമയം, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി നയിക്കുന്ന നവസർജൻ യാത്ര ഗുജറാത്തിൽ തുടരുകയാണ്. ഉത്തര ഗുജറാത്തിലാണ് ഇന്നത്തെ പര്യടനം. ചെറുയോഗങ്ങളിലും പാർട്ടിസദസ്സുകളിലും രാഹുൽ സംബന്ധിക്കും. ശനിയാഴ്ച ബനസ്‌കന്ദ ജില്ലയിലെ അംബാജി ക്ഷേത്രത്തിലും രാഹുൽ സന്ദർശനം നടത്തി. പര്യടനത്തിനിടെ പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേലുമായും കൂടിക്കാഴ്ച നടത്തിയേക്കും.

ബിജെപിയുടെ പ്രചാരണത്തിനായി കൂടുതൽ കേന്ദ്രനേതാക്കളും സംസ്ഥാനത്തെത്തും.