ദക്ഷിണാഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്സ് മിസ് യൂണിവേഴ്സ്

ലാസ് വേഗസ്∙ ദക്ഷിണാഫ്രിക്കയുടെ ഡെമി ലെ നെൽ പീറ്റേഴ്സ് ലോകസുന്ദരി.യുഎസിലെ ലാസ് വേഗസിൽ നടന്ന മൽസരത്തിലാണ് ഡെമിയുടെ കിരീടനേട്ടം. മിസ് കൊളമ്പിയ ലോറ ഗോണ്‍സാലസ് ഫസ്റ്റ് റണ്ണര്‍ അപ്പും മിസ് ജമൈക്ക ഡാവിന ബെന്നറ്റ് സെക്കന്‍ഡ് റണ്ണറപ്പുമായി.

ദക്ഷിണാഫ്രിക്കയിലെ  പടിഞ്ഞാറന്‍ കേപ് പ്രവിശ്യയില്‍ നിന്നുളള ഡെമി ലെ നെല്‍ പീറ്റേഴ്സ് ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്.  തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സ്ത്രീകളുടെ സ്വയം പ്രതിരോധ സാധ്യതകളെക്കുറിച്ചുമുളള  നിലപാടുകളാണ് ദക്ഷിണാഫ്രിക്കന്‍ സുന്ദരിയെ കിരീടത്തിലെത്തിച്ചത്.