ഹാര്‍ദിക്കിനൊപ്പം കോണ്‍ഗ്രസും മുങ്ങും: ഗുജറാത്ത് മുഖ്യമന്ത്രി രൂപാണി

അഹമ്മദാബാദ് ∙ ഗുജറാത്തിൽ കോൺഗ്രസ് ദുർബലമാണെന്നും അതുകൊണ്ടാണ് ഹാർദിക് പട്ടേൽ ഉൾപ്പടെയുള്ളവരുമായി സഖ്യമുണ്ടാക്കിയതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. സഖ്യമുണ്ടാക്കിയിരിക്കുന്നവരുമായി കോൺഗ്രസ് മുങ്ങിപ്പോകുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് അദേഹം മറുപടി നൽകിയില്ല. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും രൂപാണി പറഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്. സഖ്യശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതാണെന്നും ഹാര്‍ദിക് പട്ടേലിനൊപ്പം കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും രൂപാണി പറഞ്ഞു.

സംവരണ മണ്ഡലമായ ദാലി ലിമ്ഡയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.