ഐഎസ്എൽ: ആദ്യ ജയവുമായി ജംഷഡ്പുർ എഫ്സി; വിജയം ഡൽഹിയ്ക്കെതിരെ

മത്സരത്തിൽ നിന്ന്.

ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖ താരങ്ങളായ ജംഷഡ്പുർ എഫ്സിക്ക് ആദ്യജയം. ഡൽഹി ഡൈനാമോസിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്പുർ തോൽപിച്ചത്.

ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 60–ാം മിനിറ്റിൽ ഇസു അസുക്കയുടെ വകയാണ് ജംഷഡ്പുരിന്റെ വിജയഗോൾ. തുടർച്ചയായി മൂന്നു ഗോളില്ലാ സമനിലകൾ കണ്ട മത്സരങ്ങൾക്കൊടുവിലാണ് ജംഷഡ്പുരിന്റെ വിജയം. ഡൽഹിയ്ക്കാകട്ടെ ഇതു മൂന്നാം തോൽവിയും.