പനീർസെൽവത്തിന്റെ അനധികൃത സ്വത്തിൽ സിബിഐ അന്വേഷണം വേണം: ദിനകരൻ

ചെന്നൈ∙ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ടി.ടി.വി.ദിനകരൻ. സ്വത്തുസമ്പാദത്തെക്കുറിച്ച് മനോരമ ന്യൂസും ദ് വീക്കും പുറത്തുവിട്ട വിവരങ്ങൾ നിർണായകമാണ്. ശേഖർ റെഡ്ഡിയുടെ ഡയറിയിൽ വിഐപികളുടെ പേരുൾപ്പെട്ടതടക്കം അന്വേഷിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. ആർകെ നഗറിലുയരുന്ന ഭരണവിരുദ്ധ വികാരം തനിക്കു തുണയാകുമെന്നും ദിനകരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.