ന്യൂഡൽഹി∙ രാവിലെ ആറു മുതൽ രാത്രി പത്തു വരെ ടെലിവിഷൻ ചാനലുകളിൽ ഗർഭനിരോധന ഉറകളുടെ പരസ്യം പ്രദർശിപ്പിക്കുന്നതിനു കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി.
കുട്ടികൾ ടിവി കാണുന്ന സമയമാണ് ഇതെന്നതു കണക്കിലെടുത്താണു നടപടി. ഇത്തരം പരസ്യങ്ങൾ രാത്രി 10 മണി മുതൽ രാവിലെ ആറു വരെയുള്ള സമയത്തു മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് ഉത്തരവിൽ പറയുന്നു.