പുകമഞ്ഞ്: ചെന്നൈയിൽ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു

ചെന്നൈ∙ കനത്ത പുക മഞ്ഞിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. മഞ്ഞിനെ തുടർന്ന് പുലര്‍ച്ചെ അഞ്ചുമണി മുതൽ ഒരു വിമാനവും ലാൻഡ് ചെയ്തിരുന്നില്ല. രാവിലെ എട്ടരയോടെയാണ് വിമാനങ്ങള്‍ക്ക് ലാൻഡിങ് അനുമതി ലഭിച്ചത്. നിലവിൽ നാൽപതോളം വിമാനങ്ങളാണ് ലാൻഡിങ് അനുമതി കാത്തിരിക്കുന്നത്. പുക മഞ്ഞിനെ തുടർന്ന് രണ്ടുവിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.