മഞ്ഞുവീഴ്ച: കശ്മീർ താഴ്‌വര ഒറ്റപ്പെട്ടു, അഞ്ചു സൈനികരെ കാണാതായി– ചിത്രങ്ങൾ

കശ്മീർ താഴ്‌വരയിൽ മഞ്ഞു വീഴ്ച ശക്തമായപ്പോൾ. പ്രദേശത്തിന്റെ മിക്ക ഭാഗങ്ങളും മഞ്ഞു മൂടിയ നിലയിലാണ്.

ശ്രീനഗർ∙ ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടെ ഹിമപാതത്തിൽപ്പെട്ട് അഞ്ചു സൈനികരെ കാണാതായി. കുപ്‍വാര ജില്ലയിലെ നൗഗമിൽ രണ്ടുപേരെയും ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലെ കൻസൽവാൻ സബ് സെക്ടറിൽ മൂന്നുപേരെയുമാണ് പട്രോളിങ്ങിനിടെ മഞ്ഞുമലയിടിഞ്ഞു കാണാതായത്. സൈന്യത്തിലെ ഒരു പോർട്ടറെ ഗുറേസിലെ തുലെയ്‌ലിൽ മഞ്ഞുമലയിടിച്ചിലിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച തടസ്സമുണ്ടാക്കുകയാണ്.

മഞ്ഞു തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് കശ്മീർ താഴ്‌വര പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. മഞ്ഞ് കാഴ്ചാപരിധിയെയും ബാധിച്ചതിനെത്തുടർന്നാണിത്. പൂഞ്ചിനെയും രജൗരിയെയും ഷോപിയാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡും ശ്രീനഗർ– ജമ്മു ദേശീയപാതയും മഞ്ഞുവീഴ്ചയും മഴയും കാരണം അടച്ചിട്ടു. തുടർച്ചയായ രണ്ടാം ദിവസമാണിത്. 

കശ്മീർ താഴ്‌വരയിൽ മഞ്ഞു വീഴ്ച ശക്തമായപ്പോൾ. പ്രദേശത്തിന്റെ മിക്ക ഭാഗങ്ങളും മഞ്ഞു മൂടിയ നിലയിലാണ്.

മറ്റു ചെറുറോഡുകളിലും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. നിലവിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നാണ് നിരീക്ഷണകേന്ദ്രം പറയുന്നത്. ഏതു കാലാവസ്ഥയിലും പ്രശ്നമില്ലാത്ത വിധം നിർമിച്ച 300 കി.മീ. ശ്രീനഗർ–ജമ്മു ദേശീയ പാതയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗം. ജവാഹർ തുരങ്കം ഉൾപ്പെടെ ഇതിന്റെ പല ഭാഗങ്ങളിലും ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ ആലിപ്പഴം വീഴ്ചയും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. 

കശ്മീർ താഴ്‌വരയിൽ മഞ്ഞു വീഴ്ച ശക്തമായപ്പോൾ. പ്രദേശത്തിന്റെ മിക്ക ഭാഗങ്ങളും മഞ്ഞു മൂടിയ നിലയിലാണ്.

ശ്രീനഗർ വിമാനത്താവളത്തിൽ കാഴ്ചപരിധി കുറവായി തുടരുകയാണ്. കാലാവസ്ഥ നിരീക്ഷിച്ചു വരികയാണെന്നും എന്തെങ്കിലും മാറ്റമുണ്ടായാൽ സർവീസുകൾ പുനഃരാരംഭിക്കുമെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു. ശ്രീനഗറിൽ ഇടവിട്ട മഴയും തുടരുകയാണ്. ജമ്മു കശ്മീരിൽ ഗുൽമാർഗിൽ മൈനസ് 6.5 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തിയെങ്കിലും ഇവിടെ മഞ്ഞുവീഴ്ച ശൈത്യകാല ടൂറിസത്തിനു ഗുണകരമാകുമെന്നാണു കരുതുന്നത്. 

കാർഗിലിൽ മൈനസ് മൂന്നു ഡിഗ്രി സെൽഷ്യസാണ് തണുപ്പ്. അടുത്ത ദിവസങ്ങളിലും മഴയും മഞ്ഞുവീഴ്ചയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രതികൂല സാഹചര്യത്തിൽ താഴ്‌വരയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.