നിർത്തിയ പാസഞ്ചറുകൾക്കു പകരം കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ സ്പെഷൽ മെമു

കൊച്ചി∙ എട്ട് പാസഞ്ചർ ട്രെയിനുകൾ രണ്ടു മാസത്തേക്കു നിർത്തിയ സാഹചര്യത്തിൽ അതിനു പകരമായി റെയിൽവേ കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ സ്പെഷൽ മെമു സർവീസ് നടത്തും. ഈ മാസം മുതൽ 16 മുതൽ ജനുവരി 20 വരെയാണു സ്പെഷൽ സർവീസുണ്ടാകുക.

കോട്ടയം വഴിയുള്ള സർവീസ് എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്കു 2.40ന് എറണാകുളത്തു നിന്നു പുറപ്പെട്ടു വൈകിട്ട് 6.55ന് കൊല്ലത്തു എത്തും. ആലപ്പുഴ വഴിയുള്ള  സ്പെഷൽ തിങ്കളാഴ്ചകളിൽ രാവിലെ 8.50ന് കൊല്ലത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 12.20ന് എറണാകുളത്ത് എത്തും.

പാസഞ്ചർ ട്രെയിനുകളും മെമു സർവീസുകളും രണ്ടു മാസത്തേക്കു റദ്ദാക്കിയതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്നാണു നടപടി.