മതംമാറ്റമെന്ന് ആരോപണം; കാരള്‍ സംഘത്തെ മധ്യപ്രദേശിൽ തടഞ്ഞു, വാഹനം കത്തിച്ചു

ബജ്റങ്ദൾ പ്രവർത്തകർ കാറിനു തീയിട്ടപ്പോൾ. (ടിവി ദൃശ്യം)

ഭോപ്പാൽ∙ മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കാരള്‍ സംഘത്തെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കാരളിനു പോയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് തടഞ്ഞത്.

ഇവരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്നീട് പൊലീസിനെ ഏല്‍പ്പിച്ചു. രാത്രി വൈകിയും ഇവരെ പൊലീസ് വിട്ടയച്ചില്ല. മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രവർത്തകർ കാരള്‍ സംഘത്തെ തടഞ്ഞത്. കസ്റ്റഡിയിലായവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാറിന് അക്രമികള്‍ തീയിട്ടു.