ഗോൾ തമ്പുരാക്കൻമാരായി എഫ്സി ഗോവ; ഡൽഹിയെ 5–1ന് തകർത്തു

ഡൽഹി ഡൈനാമോസ്–എഫ്സി ഗോവ മത്സരത്തിൽ നിന്ന്.ചിത്രം: ഐ.എസ്.എൽ

ന്യൂഡല്‍ഹി∙ രാജ്യതലസ്ഥാനത്തെ കൊടും തണുപ്പിലേക്ക് ഗോൾ വെടിക്കെട്ടുമായി ഗോവ. ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം മൽസരത്തിനിറങ്ങിയ എഫ്സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഡൽ‌ഹി ഡൈനാമോസിനെ തകർത്തു.

കോറോ (46), ലാൻസറോട്ടെ (48), അഡ്രിയാൻ‌ കൊലുങ്ക (85), അരാന (88), പ്രീതം കോട്ടാൽ (സെൽഫ് 84) എന്നിവർ നേടിയ ഗോളുകളിലാണ് ഗോവയുടെ തകർപ്പൻ ജയം. കാലു ഉചെയാണ് ഡൽഹിക്കായി ആശ്വാസ ഗോൾ നേടിയത്. ടൂർണമെന്റിൽ എട്ടു ഗോളുകളുമായി ഗോവയുടെ കോറോയാണ് ടോപ് സ്കോറർ.

ഡൽഹി ഡൈനാമോസ്–എഫ്സി ഗോവ മത്സരത്തിൽ നിന്ന്.ചിത്രം: ഐ.എസ്.എൽ
ഡൽഹി ഡൈനാമോസ്–എഫ്സി ഗോവ മത്സരത്തിൽ നിന്ന്.ചിത്രം: ഐ.എസ്.എൽ

തുടർച്ചയായ രണ്ടാം മൽസരത്തിലാണ് എതിർ ടീമിനെതിരെ ഗോവ അഞ്ചു ഗോളുകൾ നേടുന്നത്. കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ജയത്തോടെ 12 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തേക്കുയർന്നു. അഞ്ചു കളികളിൽ നാലു തോൽവിയും ഒരു ജയവും മാത്രമുള്ള ഡൽഹി ഒൻപതാം സ്ഥാനത്താണ്. ഡൽഹിയുടെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്.

ഡൽഹി ഡൈനാമോസ്–എഫ്സി ഗോവ മത്സരത്തിൽ നിന്ന്.ചിത്രം: ഐ.എസ്.എൽ