കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചു; കുടുംബത്തിലെ മൂന്നുപേർ മരിച്ചു

കോഴിക്കോട്∙ നഗരത്തിനു സമീപം മൂഴിക്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മലാപ്പറമ്പ് മുതിരക്കാളിയിൽ പ്രജിത്, ഭാര്യ ഷിംന (36), മകൻ അഭിഷേക് (13) എന്നിവരാണു മരിച്ചത്. ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചതിനെ തുടർന്ന് ബൈക്ക് ബസിനടിയിൽപ്പെടുകയായിരുന്നു.