രാജസ്ഥാനിൽ പാലത്തിൽനിന്ന് ബസ് നദിയിലേക്ക് വീണു; 32 മരണം, ഏഴു പേർക്കു പരുക്ക്

രാജസ്ഥാനിൽ ബസ് നദിയിലേക്കു പതിച്ചുണ്ടായ അപകടം. (ചിത്രം: എഎൻഐ)

ജയ്പുർ ∙ രാജസ്ഥാനിലെ സവായ് മധോപുരിനു ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. ഇതിൽ 27 േപരുടെ മൃതദേഹങ്ങൾ നദിയിൽനിന്ന് കണ്ടെടുത്തു. അപകടത്തിൽ ഏഴു പേർക്കു പരുക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. പാലത്തിൽവച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൈവരി തകർത്ത് നദിയിൽ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

യാത്രക്കാരിൽ ചിലരെ നദിയിൽ കാണാതായെന്ന റിപ്പോർട്ടിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി. സവായ് മധോപുരിൽനിന്ന് ലാൽകോട്ടിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മലാന ദാബിയിലെ തീർഥാടന കേന്ദ്രത്തിലേക്കു പോയ യാത്രികരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.