ഡിസിസി മുൻ‌ ജനറൽ സെക്രട്ടറി എം.ഒമ്നി ഈപ്പൻ അന്തരിച്ചു

പത്തനംതിട്ട∙ കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന എം. ഒമ്നി ഈപ്പൻ (51) അന്തരിച്ചു. ഡിസിസി മുൻ‌ ജനറൽ സെക്രട്ടറിയായിരുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്‍‌യു ജില്ലാ പ്രസിഡന്റ്, എന്നീ നിലകളിലും പ്രവർത്തിച്ചു. കാർ അപകടത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.